അബുദാബി, അൽ ഐൻ റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് ജനുവരി 14 ന് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ചിലയിടങ്ങളിൽ രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് . നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.
ഇന്ന് പുലർച്ചെ അബുദാബിയിലെ മദീനത്ത് സായിദ് റോഡിൽ ഇടതൂർന്ന മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. അൽ ഫയ റോഡിന് മുകളിലൂടെ സ്വീഹാൻ, അൽ ഖസ്ന- രമഹ് റോഡ് (അൽ ഐൻ) ഭാഗത്തും മൂടൽമഞ്ഞ് ഉണ്ടായി. ഇന്ന് രാവിലെ അബുദാബിയിലെ അൽ വത്ബയിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
റാസൽഖൈമയിൽ ഇന്ന് പുലർച്ചെ മഴ റിപ്പോർട്ട് ചെയ്തതായും NCM റിപ്പോർട്ട് ചെയ്തു. എമിറേറ്റുകളിൽ ഉടനീളം താപനിലയിലും ഗണ്യമായ കുറവുണ്ട്.