അബുദാബിയിലെ മസ്ദർ സിറ്റി ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണം ഔദ്യോഗികമായി ആരംഭിച്ചു. ചൊവ്വാഴ്ച അബുദാബി സസ്റ്റൈനബിലിറ്റി വീക്കിൻ്റെ (ADSW) ഉദ്ഘാടന വേളയിലാണ് പരീക്ഷണം ആരംഭിച്ചത്. വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൻ്റെ സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിലാണ് ADSW ൻ്റെ ഭാഗമായ – മസ്ദാർ സിറ്റിയിൽ ഓട്ടോണമസ് വാഹന സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നത്.
നൂതന LIDAR സെൻസറുകളും സോഫ്റ്റ്‌വെയറുകളും സജ്ജീകരിച്ചിട്ടുള്ള ഷട്ടിൽ-സ്റ്റൈൽ ഇലക്ട്രിക് വാഹനമാണ് പരീക്ഷണത്തിന് വിധേയമാകുന്ന ആദ്യത്തെ വാഹനം, തടസ്സങ്ങൾ നാവിഗേറ്റ് ചെയ്യാനും മറ്റ് വാഹനങ്ങൾ കണ്ടെത്താനും സ്വതന്ത്രമായി ഡ്രൈവ് ചെയ്യാനും ഇതിന് സാധിക്കും. ഈ ടെസ്റ്റുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത ഏഴ് നൂതന ഡ്രൈവറില്ലാ വാഹനങ്ങളുടെ ഒരു കൂട്ടം വിന്യസിക്കാനും മസ്ദാർ സിറ്റി പദ്ധതിയിടുന്നുണ്ട്.