യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ജനുവരി 15 ബുധനാഴ്ചയും ജനുവരി 16 വ്യാഴാഴ്ചയും യഥാക്രമം മഴയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്.
അൽ ഐൻ, അൽ ദഫ്ര, റാസൽ ഖൈമ എന്നിവിടങ്ങളിൽ ഇന്ന് മൂടൽമഞ്ഞുള്ള കാലാവസ്ഥയും നേരിയ മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 21 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. റാസൽഖൈമയിലെ ജെയ്സ് പർവതനിരകളിൽ രാവിലെ 7 മണിക്ക് രേഖപ്പെടുത്തിയ 6 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാം.