ലോസ് ആഞ്ചലസ് കാട്ടുതീ കാരണം മാർച്ച് 2 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന 97-ാമത് ഓസ്കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുള്ളതിനെക്കുറിച്ച് ഇപ്പോൾ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഈ കിംവദന്തികൾ അടിസ്ഥാനരഹിതമാണെന്ന് ഇപ്പോൾ സംഘാടകർ സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്കാർ 2025 ഷെഡ്യൂൾ ചെയ്തതുപോലെ തന്നെ നടക്കുമെന്നാണ് നിലവിലെ സാഹചര്യത്തിൽ അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള അന്തിമ ചർച്ചകൾ നടക്കുകയാണ്. പ്രതികൂല സാഹചര്യം വന്നാൽ മാത്രമേ റദ്ദാക്കാനോ മാറ്റിവയ്ക്കാനോ സാധ്യതയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല. കാട്ടുതീയിൽ നിരവധി ആളുകൾ മരിക്കുകയും, പലരുടെയും വീട് അടക്കമുള്ള സ്വത്തുവകകൾ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.