ഷാർജ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കൊതുകിനെ പ്രതിരോധിക്കാൻ 90 സ്മാർട്ട് കെണികൾ സ്ഥാപിച്ചിട്ടുണ്ടെന്ന്മുനിസിപ്പാലിറ്റി ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ജമാൽ അൽ മസ്മി അറിയിച്ചു.
ജനവാസ മേഖലകളിലും പൊതു പാർക്കുകളിലും മറ്റ് സ്ഥലങ്ങളിലും രോഗം പരത്തുന്ന കൊതുകുകളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കെണികൾ സ്ഥാപിച്ചിരിക്കുന്നത്.
സ്മാർട്ട് കൊതുക് കെണികൾ മുഴുവൻ സമയവും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവയുടെ ഫലപ്രാപ്തി ഉറപ്പാക്കുമെന്നും അൽ മസ്മി പറഞ്ഞു. പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ സ്പെഷ്യലിസ്റ്റുകളുള്ള ഒരു ഉപഗ്രഹ സംവിധാനത്തിലൂടെ മുനിസിപ്പൽ ടീമുകൾ ഈ കെണികൾ നിരീക്ഷിക്കുന്നുമുണ്ട്.
കെണികൾ, ഫോഗിംഗ് മെഷീനുകൾ, അൾട്രാ ഫൈൻ മിസ്റ്റ് സ്പ്രേയറുകൾ എന്നിവയുൾപ്പെടെയുള്ള നൂതന ഉപകരണങ്ങൾ ഉപയോഗിച്ചാണ് കീട നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഡയറക്ടർ പറഞ്ഞു.