ദുബായ് അൽ അവീർ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള വടക്ക് ദിശയിൽ ട്രക്കുകൾക്ക് തിരക്കുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
വൈകീട്ട് 5:30 മുതൽ രാത്രി 8:00 വരെയാണ് ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.