ഇന്ന് രാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അബുദാബി, അൽ ദഫ്‌റ, അൽ ഐൻ മേഖലകളിൽ ചുവപ്പും മഞ്ഞയും മൂടൽമഞ്ഞ് അലർട്ടുകൾ പുറപ്പെടുവിച്ചതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. റോഡിലിറങ്ങുമ്പോൾ സുരക്ഷാ നടപടികൾ പാലിക്കണമെന്നുംഅധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അബുദാബിയിലെ അർജാൻ, അൽ ഫലാഹ്, അൽ ഖാതിം പ്രദേശങ്ങളിൽ സ്വീഹാൻ, റെമ, അൽ ഐനിലെ അൽ ഖസ്‌ന, അൽ വിഖാൻ, ബു കിറയ്യ റോഡ് മേഖലകളിൽ ഇടതൂർന്ന മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ റെഡ്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
ലിവ, ഹബ്ഷാൻ, മുസൈറ, മഹാദിർ അൽ ഗർബിയ, മദീനത്ത് സായിദ്, ബു ഹസ, അരാദ, ഗിയാത്തി, ഹമീം, ജിസയ്‌വ്‌റ, മുഖൈരിസ്, അൽ ദഫ്‌റ മേഖലയിലെ ഔതൈദ് പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.