ഷാർജയിൽ വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് 28 കാരനായ യുവാവ് 40 കാരിയായ കാമുകിയെ കത്തികൊണ്ട് ആക്രമിച്ചു. പിന്നീട് കാമുകി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കാമുകിയുടെ നിലവിളി കേട്ട് അമ്മ ആംബുലൻസിനെ വിളിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു. വാക്കുതർക്കം രൂക്ഷമായപ്പോൾ അയാൾ മയക്കുമരുന്ന് കഴിക്കുന്നതായും അവർ കണ്ടെത്തി. തുടർന്ന് കാമുകിയുടെ വയറിൽ കുത്തുകയായിരുന്നു. സുഖം പ്രാപിച്ച ശേഷം, പുരുഷനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്ത്രീയെ സെൻട്രൽ ജയിലിലേക്ക് അയച്ചു. തുടർ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.