ഷാർജയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 27 കാരിയായ അറബ് യുവതി കാർ ഇടിച്ച് മരിച്ചു
കാർ ഓടിച്ച വനിതാ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ അറബ് യുവതി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അപകടത്തെക്കുറിച്ച് ഷാർജ പോലീസിൻ്റെ കൺട്രോൾ ആൻഡ് കമാൻഡ് റൂമിൽ റിപ്പോർട്ട് ലഭിച്ചിരുന്നു. സംഭവത്തിൻ്റെ സാഹചര്യം അൽ ഗർബ് പോലീസ് സ്റ്റേഷൻ അന്വേഷിക്കുന്നുണ്ട്