ഇന്ന് രാവിലെ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് രാത്രി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്
മൂടൽമഞ്ഞ് അലേർട്ട് ഇന്ന് രാവിലെ 9.30 വരെ തുടരും. തിരശ്ചീന ദൃശ്യപരത ചിലപ്പോൾ കൂടുതൽ താഴാം. അർജാൻ, അബു ഹിരായ്ബയുടെ വടക്ക്, അൽ വത്ബ, അബുദാബിയിലെ അൽ ഖാതിം മേഖലകളിൽ റെഡ്, യെല്ലോ മൂടൽമഞ്ഞ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. റെമ, അൽഖസ്‌ന, അൽ അറാദ്, അൽ ഐനിലെ അൽ വിഖാൻ, ഉം അസിമുൽ പ്രദേശങ്ങളിലും മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും രാത്രി നേരിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.