ബാബറി മസ്ജിദ് കേസിൽ സുപ്രീം കോടതി ജനുവരി 10 മുതൽ വാദം കേൾക്കും. ഭൂമിതർക്ക കേസിലാണ് വാദം കേൾക്കുന്നത്. ഏത് ബെഞ്ച് വാദം കേൾക്കണമെന്നത് 10 ന് മുമ്പ് തീരുമാനിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് തീയതി പ്രഖ്യാപിച്ചത്.
അയോധ്യക്കേസിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകാണമെന്ന ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേസിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനമെടുത്തിരിക്കുന്നത്. കേസിൽ പുതിയ ബെഞ്ചാവും വാദം കേൾക്കുക. പത്താം തീയതിക്കു മുമ്പ് ബെഞ്ച് ഏതെന്ന് തീരുമാനിക്കും.
2019 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു ഡസനിലേറെയുള്ള പരാതികളാണ് വാദം കേൾക്കുന്നത്. ബാബറി മസ്ജിദ് നിലനിൽക്കുന്ന 2.77 ഏക്കർ ഭൂമി രാം ലല്ല, നിർമോഹി അഖാരാ, സുന്നി വഖഫ്ബോർഡ് എന്നിവർക്കായി വീതിച്ചുനൽകിയ വിധിക്കെതിരെയാണ് പരാതി. 2010 മുതൽ ഇതിൽ വാദം കേൾക്കാതെ സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു