ഇന്നലെയും ഇന്നു രാവിലെയും ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ ചെറിയതോതിലുള്ളതോ ആയ മഴയെ തുടർന്ന് യുഎഇയിലെ താപനില ഗണ്യമായി കുറഞ്ഞിരുന്നു. ഇന്ന് ഞായറാഴ്ച്ച പുലർച്ചെ 12.15 ന് 3.8 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.