ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഏകദേശം മൂന്ന് മണിക്കൂർ കാലതാമസത്തിന് ശേഷം ഇന്ന് ഞായറാഴ്ച പ്രാബല്യത്തിൽ വന്നു. മിഡിൽ ഈസ്റ്റിൽ സമാനതകളില്ലാത്ത മരണങ്ങളും നാശങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും കൊണ്ടുവന്ന 15 മാസം പഴക്കമുള്ള യുദ്ധം താൽകാലികമായി നിർത്തി.
ഇത് നടപ്പിലാക്കുന്നതിന് അരമണിക്കൂറിനുമുമ്പ് പുതിയ പോരാട്ടങ്ങളോ സൈനിക ആക്രമണങ്ങളോ ഒന്നും കേട്ടിട്ടില്ലെന്ന് ഗാസയിലെ താമസക്കാരും ഒരു മെഡിക്കൽ വർക്കറും പറഞ്ഞു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിലാകുന്നതിനു മുമ്പേ ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.