അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ത്യൻ സമയം രാത്രി 10.30ന് വാഷിങ്ടൺ ഡിസിയിൽ ക്യാപിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാണ് ചടങ്ങ്.
സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ ഭരണാധിപൻമാരടക്കം ക്ഷണിക്കപ്പെട്ട അതിഥികൾ വാഷിങ്ടണിലെത്തി. അമേരിക്കയുടെ പൗരാവകാശസംരക്ഷണത്തിൻ്റെ നേതാവ് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനോടുള്ള ആദരം നിറയുന്ന ദിനത്തിലാണ് എഴുപത്തെട്ടുകാരൻ ട്രംപ് രണ്ടാം വട്ടവും പ്രസിഡന്റ്റായി ചുമതലയേൽക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് തോൽവി സമ്മതിക്കാതെ മടങ്ങിപ്പോയ ക്യാപിറ്റളിൻ്റെ പടികളിൽ ട്രംപിന്റെ രണ്ടാം ഇന്നിങ്സിന് തുടക്കമാകും.