ഷെയ്ഖ് സായിദ് റോഡിലും ജദാഫിലുമായി 450 ൽ അധികം പ്രോപ്പർട്ടികൾ ഇനി മുതൽ ഫ്രീ ഹോൾഡ് ആക്കി പ്രവാസികൾ അടക്കമുള്ളവക്ക് വിൽക്കാൻ തിരുമാനമായി.
ഷെയ്ഖ് സായിദ് റോഡിലെയും (ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ വാട്ടർ കനാൽ വരെ) അൽ ജദ്ദാഫ് ഏരിയയിലെയും സ്വകാര്യ വസ്തു ഉടമകൾക്കാണ് ഉടമസ്ഥത അവകാശം ഫ്രീഹോൾഡിലേ ക്ക് മാറ്റാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റ് അനുമതി നൽകിയത്.
എല്ലാ രാജ്യക്കാർക്കും ഈ അവസരം ലഭ്യമാണ്. 457 പ്ലോട്ടുകളാണ് ഇത്തരത്തിൽ ഉടമസ്ഥത അവകാശം ഫ്രീഹോൾഡിലേക്ക് മാറ്റാവുന്നത്. ഇതിൽ 128 പ്ലോട്ടുകൾ ഷെയ്ഖ് സായിദ് റോഡിലും 329 പ്ലോട്ടുകൾ അ ൽ ജദ്ദാഫിലുമാണ്. അതേസമയം, ഭൂവുടകൾ ഉടമസ്ഥത അവകാശം ഫ്രീഹോൾഡിലേക്ക് മാറ്റുന്നതിനുമു മ്പ് ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നതിന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിന് അപേക്ഷ സമർപ്പിക്കണം. അ പേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് ഉടമസ്ഥത കൈമാറ്റം ചെയ്യാവുന്ന വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ ഉടമകൾക്ക് ‘ദുബായ് റെസ്റ്റ്’ എന്ന ആപ് വഴി അതിന് യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണമെ ന്ന് അധികൃതർ അറിയിച്ചു.