വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം : മലപ്പുറം സ്വദേശി ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Sickness during flight- 11 months old baby of Malappuram natives died

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെത്തുടർന്ന് മലപ്പുറം സ്വദേശികളുടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ 11 മാസം പ്രായമായ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്.

ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.

വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പോലീസ് പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!