ദുബായ്: മിഡിൽ ഈസ്റ്റിൽ ഓൺലൈൻ സാന്നിദ്ധ്യം വിപുലീകരിക്കാൻ അക്ബർ ട്രാവൽസ്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാണ് തീരുമാനം. ഹോട്ടലുകൾ, ഹോളിഡേ പാക്കേജുകൾ, വിസ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള യാത്രാ സേവനങ്ങൾ നൽകി സാമ്യതകളില്ലാത്ത ബുക്കിംഗ് അനുഭവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കുമെന്നതാണ് അക്ബർ ട്രാവൽസിന്റെ സവിശേഷത.
എല്ലാ പ്രധാന എയർലൈനുകളിലേക്കും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ റൂം ബുക്ക് ചെയ്യണമെങ്കിൽ ബഡ്ജറ്റ് സ്റ്റേകൾ മുതൽ പഞ്ചനക്ഷത്ര ആഡംബരങ്ങൾ വരെയുള്ള ആയിരക്കണക്കിന് ഓപ്ഷനുകൾ, അവധിക്കാല പാക്കേജുകൾ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ സേവനങ്ങൾ എന്നിവയെല്ലാം അക്ബർ ട്രാവൽസിൽ നിന്നും ലഭിക്കും.
ഫ്‌ളൈറ്റുകൾ, ഹോട്ടലുകൾ, അല്ലെങ്കിൽ അവധിക്കാല പാക്കേജുകൾ എന്നിവ ബുക്ക് ചെയ്യാനും എളുപ്പത്തിൽ തവണകളായി പണമടയ്ക്കാനും വേണ്ടി ടാബി സേവനങ്ങളും അക്ബർ ട്രാവൽസ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇഎംഐ ഓപ്ഷനും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസിവ് ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും മൊബൈൽ ആപ്പുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.