അബുദാബി മുസഫയിൽ ഇന്ന് ജനുവരി 22 ന് ഉച്ചയ്ക്ക് സൈനിക യൂണിറ്റുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുന്ന ഫീൽഡ് അഭ്യാസം നടത്തുമെന്ന് അബുദാബി പോലീസ് അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾ ചിത്രങ്ങൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രദേശത്തുനിന്നും അകലം പാലിക്കണമെന്നും പോലീസ് യൂണിറ്റുകൾക്ക് വഴിമാറണമെന്നും അബുദാബി പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. “ഷീൽഡ് ഓഫ് ദി നേഷൻ 2” ഓപ്പറേഷൻ്റെ ഭാഗമായാണ് അഭ്യാസം നടത്തുന്നത്.