2025 ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ DC സ്റ്റേഡിയത്തിൽ നടത്തുന്ന ക്രിക്കറ്റ് മാമാങ്കം അക്കാഫ് പ്രൊഫഷണൽ ലീഗിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അക്കാഫ് ജോയിന്റ് ജനറൽ കൺവീനർമാരായ ഗോകുൽ ജയചന്ദ്രൻ , ബോണി വർഗീസ് , മായ ബിജു എന്നിവർ അറിയിച്ചു.
കഴിഞ്ഞ മൂന്നു സീസൺ വൻ വിജയകരമായി സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് APL സീസൺ 4 നടക്കുന്നത്.
കേരളത്തിലെ കോളേജ് അലുമ്നികൾ മാറ്റുരയ്ക്കുന്ന മത്സരത്തിന്, മുൻ ഇന്ത്യൻ മലയാളി ക്രിക്കറ്റ് താരവും, രണ്ട് തവണ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി സാന്നിധ്യമായി തിളങ്ങിയ, APL Brand അംബാസിഡർ കൂടിയായ എസ് ശ്രീശാന്ത് ഇത്തവണയും APL-2024 ന് എത്തുന്നുണ്ട്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 32 കോളേജുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളിൽ അറുന്നൂറോളം മലയാളി ക്രിക്കറ്റ് കായിക താരങ്ങൾ അണിനിരക്കുന്ന അക്കാഫ് പ്രൊഫഷണൽ ലീഗിൽ 8 വനിതാ ടീമുകളും പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 15 നാണ് APL ഫൈനൽ നടക്കുക.