ജെബൽ ജെയ്‌സിൽ ഇന്ന് ജനുവരി 23 വ്യാഴാഴ്ച ഏറ്റവും കുറഞ്ഞ താപനിലയായി 4.4°C രേഖപ്പെടുത്തി. ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) കാലാവസ്ഥാ ബുള്ളറ്റിനിലൂടെ അറിയിച്ചു.
യുഎഇയുടെ പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചില ആന്തരിക പ്രദേശങ്ങളിൽ നാളെ രാത്രിയും വെള്ളിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ടെന്നും NCM പ്രവചിച്ചിട്ടുണ്ട്.
ഇന്ന് യുഎഇയിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസാണ്. അബുദാബിയിൽ 25% മുതൽ 65% വരെ ഹ്യുമിഡിറ്റി അനുഭവപ്പെടും, അതേസമയം ദുബായിലെ ഹ്യുമിഡിറ്റി 25% മുതൽ 60% വരെ വ്യത്യാസപ്പെടുമെന്ന് പ്രവചിച്ചിട്ടുണ്ട്.