വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിക്ക് മറുപടിയായി ഗാസ മേഖലയിലേക്ക് മെഡിക്കൽ സപ്ലൈകൾ എത്തിക്കാനായി ദുബായ് 3 എയർലിഫ്റ്റുകൾ നടത്തും.
ഇന്ന് രാവിലെ പറന്നുയർന്ന ആദ്യ എയർലിഫ്റ്റിൽ 67.9 മെട്രിക് ടൺ പ്രാഥമിക ആരോഗ്യ കിറ്റുകളെത്തിച്ചിട്ടുണ്ട്. ഈ ഡെലിവറി അടുത്ത മൂന്ന് മാസത്തേക്ക് ഏകദേശം 9,500 ആളുകളെ പിന്തുണയ്ക്കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) ദുബായ് ഹ്യുമാനിറ്റേറിയനിലെ സ്റ്റോക്ക്പൈലിൽ നിന്ന് ലഭിക്കുന്ന ഈ സാധനങ്ങൾ ഗാസയ്ക്ക് ജീവൻരക്ഷാ വൈദ്യസഹായം നൽകുന്നതിൽ നിർണായകമായിരിക്കും.