ജനുവരി 19ന് നിലവിൽ വന്ന ഗാസ വെടിനിറുത്തലിന്റെ ഭാഗമായി 4 ഇസ്രയേലി സൈനികരായ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരുടെ വിവരങ്ങൾ ഇസ്രയേലിന് കൈമാറി. 180 പാലസ്തീനിയൻ തടവുകാരെയും ഇസ്രയേൽ വിട്ടയയ്ക്കും. അതേസമയം, ഹമാസ് കരാർ ലംഘിച്ചെന്ന് ആരോപണമുണ്ട്. സിവിലിയൻ യുവതികളെ ആദ്യം മോചിപ്പിക്കണമെന്നാണ് ധാരണ. എന്നാൽ വനിതാ സൈനികരെയാണ് ഇന്ന് മോചിപ്പിക്കുകയെന്നാണ് വിവരം. നേരത്തെ 3 യുവതികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
ജനുവരി 19ന് ഇസ്രയേൽ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിർത്തൽ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാർ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ കരാറില്‍നിന്ന് പിന്മാറിയിരുന്നു