ഉമ്മുൽഖുവൈനിൽ നാളെ മെഗാ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കും. നാളെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പ്, പതാക ഉയർത്തൽ ചടങ്ങിന് ശേഷ മാണ് ആരംഭിക്കുക. വർഷങ്ങളായി നടത്തിവരുന്ന ഈ ക്യാമ്പിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.
അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാബ്വേറ്റ്സും (AKMG), ഇ.എച്ച്.എസ്, ആരോഗ്യ മ ന്ത്രാലയം, കേരള ഫാർമസിസ്റ്റ് കൗൺസിൽ എന്നിവ സഹകരിച്ചു നടത്തുന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങ ളിലുള്ള 40 സ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് സജാദ് നാട്ടിക അറിയിച്ചു.