ദുബായിലെ ആയുർസത്യ ആയുർവേദിക് സെന്റർ ചെയർമാൻ ഡോ. സത്യയുടെ മാതാവ് ലീലാ ഭായ് അമ്മ അന്തരിച്ചു. 82 വയസ്സായിരുന്നു, ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം.
മൃതദേഹം ഡോ. സത്യയുടെ കൊല്ലത്തുള്ള വസതിയിൽ ഇന്ന് എത്തിക്കും, നാളെയാണ് സംസ്കാരചടങ്ങുകൾ നടക്കുക. പരേതനായ കരുണാകരൻ പിള്ളയാണ് ഭർത്താവ്.
മക്കൾ : ദിനേശ് സാജൻ, സത്യ നാരായണൻ, സന്ധ്യ കുൽക്കർണി.
മരുമക്കൾ : ദർശന സാജൻ, ലെറെയ്ൻ സത്യ, അജിത് കുൽക്കർണി.