ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി.

Indian Foreign Minister S. Jaishankar and the Deputy Prime Minister held a meeting in Abu Dhabi.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാനും അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി. പ്രധാന മേഖലകളിൽ ബന്ധം ശക്‌തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എസ്.ജയ്‌ശങ്കറും ഷെയ്ഖ് അബ്‌ദുല്ലയും ചർച്ച നടത്തിയത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഷെയ്ഖ് അബ്‌ദുല്ല റിപ്പബ്ലിക് ദിനാശംസകൾ അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു‌. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്‌കാരിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു‌.

ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!