ദുബായ് എമിറേറ്റിലുടനീളം ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ സമർപ്പിക്കാൻ ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റി കമ്പനികളെ ക്ഷണിച്ചു.
അൽ ബർഷ, അൽ റിഗ്ഗ, സബീൽ, അൽ മംസാർ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഡെലിവറി സെക്ടർ ഹബ്ബുകളിലാണ് നിർദ്ദിഷ്ട സ്റ്റേഷനുകൾ തന്ത്രപരമായി സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഡെലിവറി മേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രായോഗിക പ്രവർത്തന മാതൃക വാഗ്ദാനം ചെയ്യുന്നതിനുമായാണ് ഈ ടെൻഡർ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ദുബായിൽ ഡെലിവറി മേഖല അനുദിനം വളർച്ച പ്രാപിക്കുകയാണ്. 40,000 ഇ ബൈക്കുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.