യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

The Meteorological Center has predicted rain in some parts of the region today

യുഎഇയിൽ, പ്രത്യേകിച്ച് ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് ജനുവരി 30 ന് ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെന്നും, ഈ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ഇന്ന് രാത്രിയും നേരിയ മഴയ്ക്കും ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്. ചില ആന്തരിക, തീരപ്രദേശങ്ങളിൽ ജനുവരി 31 വെള്ളിയാഴ്ച രാവിലെ വരെ ഹ്യുമിഡിറ്റിയുള്ള അവസ്ഥ തുടരുമെന്ന് പറയപ്പെടുന്നു.

തീരപ്രദേശങ്ങളിൽ ഇന്ന് 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!