കഴിഞ്ഞ 10 വർഷമായി ലോകത്തിലെ തിരക്കേറിയ വിമാനത്താവളമായി ദുബായ് ഇന്റർനാഷണൽ വിമാനത്താവളം തുടരുകയാണെന്ന്
യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 700 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യുകയും 3.3 ദശലക്ഷം ഫ്ലൈറ്റുകൾ വരുകയും പോകുകയും ചെയ്തതായി എയർപോർട്ട് കൗൺസിലിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു.
ദുബായ് ലോകത്തിന്റെ വിമാനത്താവളവും വ്യോമയാന മേഖലയിലെ ഒരു പുതിയ ലോകവുമാണെന്ന് അദ്ദേഹം പറഞ്ഞു.