ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊക്ക കോള ബാച്ചുകൾ തിരിച്ചെടുത്തതിന് പിന്നാലെ യുഎഇയിലെ കൊക്കകോള ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിലുള്ള ക്ലോറേറ്റ് ഇല്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCE) ഇന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചു.
പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമാണെന്നും MoCCE യും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു.