പൊതുജനാരോഗ്യ സുരക്ഷാലംഘനം : ഫുജൈറയിൽ 2024-ൽ അടപ്പിച്ചത് 29 ഭക്ഷ്യ സ്ഥാപനങ്ങൾ

Nearly 30 eateries closed in Fujairah for violating safety standards in 2024

പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 2024-ൽ 29 ഭക്ഷ്യ സ്ഥാപനങ്ങൾ അടപ്പിച്ചിട്ടുണ്ടെന്ന് ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു.

ഈ സ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക പിഴ ഈടാക്കുകയും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഗുരുതരമായ ലംഘനങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുകയും ചെയ്തു.

കർശനമായ നിർവ്വഹണ നടപടികളിലൂടെ പൊതുജനാരോഗ്യം വർദ്ധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുനിസിപ്പാലിറ്റിയുടെ തന്ത്രപരമായ ലക്ഷ്യമെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ അഫ്ഖാം അടിവരയിട്ട് പറഞ്ഞു.

എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും ഉയർന്ന ആരോഗ്യ നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!