റാസൽഖൈമയിൽ പുതിയ വാഹനപരിശോധനാ കേന്ദ്രം തുറന്നു
അത്യാധുനിക സ്‌മാർട്ട് സംവിധാനങ്ങളോടെ റാസൽഖൈമയിൽ പുതിയ വാഹന പരിശോ ധന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം റാക് പോലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമി നിർവ ഹിച്ചു. അൽ നഖീൽ പട്ടണത്തോട് ചേർന്ന് റാന്തൽ റൗണ്ടെബൗട്ടിന് സമീപം ഖുസൈദാത്തിലാണ് പുതിയ വാഹന പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ചെറുവാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള നാല് പാതകളും ഉണ്ട്, വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 3 മുതൽ 6 വരെയും പ്രവർത്തിക്കും. ഞായറാഴ്ചകളിൽ കേന്ദ്രത്തിന് അവധിയായിരിക്കും.