ഇന്ന് ഞായറാഴ്ച ഉച്ചയോടെറാസൽഖൈമയിലും ഫുജൈറയിലും മഴ റിപ്പോർട്ട് ചെയ്തു. യുഎഇയുടെ ചില കിഴക്കൻ പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ടുകളും പുറപ്പെടുവിച്ചിരുന്നു. ദുബായിലെയും ഷാർജയിലെയും വിവിധ പ്രദേശങ്ങളിലും ഇന്ന് നേരിയ തോതിൽ മഴ പെയ്തു.
ദുബായ് ഇൻവെസ്റ്റ്‌മെൻ്റ് പാർക്കിൽ (DIP) ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയും അൽ ബത്തായി, അൽ റഹ്മാനിയ, ഷാർജ കോർണിഷ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1:20 ഓടെയും നേരിയ മഴ പെയ്തു.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ റാസൽഖൈമയിലെ ആസ്മയിലും 2.45 ഓടെ ഫുജൈറയിലെ അൽ ബിത്‌നയിലും നേരിയ തോതിൽ മഴ പെയ്തു.