അബുദാബിയിലും അൽ ഐനിലുമായി ഉഗ്രശബ്ദമുണ്ടാക്കി ഓടിച്ച 106 വാഹനങ്ങൾ പിടിച്ചെടുത്തതായി അബുദാബി പോലീസ് അറിയിച്ചു.
ആനാവശ്യശബ്ദമുണ്ടാക്കി വാഹനങ്ങൾ ഓടിക്കുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഈ നിയമലംഘനത്തിന് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 73 പ്രകാരം, ശരിയായ അനുമതിയില്ലാതെ വാഹനത്തിൻ്റെ എൻജിനിലോ ചെയ്സിലോ മാറ്റങ്ങൾ വരുത്തുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.