ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി ഇ അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

Dubai Kannur District KMCC E Ahmed organized the commemoration

വർഷങ്ങളെത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത അഹമ്മദ് സാഹിബിന്റെ വ്യക്തിത്വവും സേവനങ്ങളും അനുസ്മരിച്ച് ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി.

അബൂഹയിൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ദുബായ് കെഎംസിസി സംസ്ഥാന ജന സെക്രട്ടറി യഹ്‌യ തളങ്കര ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡണ്ട് നിസാർ കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ നിസാർ സൈദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ദുബായ് കെഎംസിസി സംസ്ഥാന ട്രഷറർ പി കെ ഇസ്മായിൽ, എ സി ഇസ്മായിൽ, റയീസ് തലശ്ശേരി, ഇസ്മായിൽ ഏറാമല, കെ പി എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, പി വി നാസർ, ഹംസ തൊട്ടി, ജില്ലാ ട്രഷറർ കെ വി ഇസ്മായിൽ, പി വി ഇസ്മായിൽ, റഫീഖ് കോറോത്, നിസ്തർ ഇരിക്കൂർ, ഫൈസൽ മാഹി, ഷംസീർ അലവിൽ, അലി ഉളിയിൽ, തൻവീർ എടക്കാട്, മജീദ് പാത്തിപ്പാലം, അസ്മിന അഷ്‌റഫ്, നൗറസ് ബാനു പ്രസംഗിച്ചു.

കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര സ്വാഗതവും സെക്രട്ടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!