യുഎഇയിൽ പൊതുമാപ്പ് പദ്ധതി ഡിസംബർ 31ന് അവസാനിച്ചതിന് ശേഷം നടത്തിയ പരിശോധനയിൽ 6,000 വിസ ലംഘകരെ അധികൃതർ അറസ്റ്റ് ചെയ്തു. 270 പരിശോധനാ കാമ്പെയ്‌നുകൾ നടത്തിയിരുന്നതായും അധികൃതർ പറഞ്ഞു.
പരിശോധനാ കാമ്പെയ്‌നുകൾ ഇനിയും തുടരുമെന്നും, ഇത്തരം ലംഘനങ്ങളെയോ നിയമലംഘനങ്ങളെയോ നിസ്സാരമായി കാണരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.