യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഹ്യുമിഡിറ്റി 90 ശതമാനത്തിലെത്തുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
താപനില ക്രമാതീതമായി വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും, ഇന്ന് രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി കൂടാനും സാധ്യതയുണ്ട്.
രാജ്യത്തുടനീളം കാറ്റ് മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും അറിയിച്ചിട്ടുണ്ട്. അബുദാബിയിൽ പകൽ സമയത്ത് ഉയർന്ന താപനില 25 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 12 ഡിഗ്രി സെൽഷ്യസും ആകാനാണ് സാധ്യത. ദുബായിൽ പകൽ സമയത്ത് 23 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 14 ഡിഗ്രി സെൽഷ്യസും ആയിരിക്കും.