കഴിഞ്ഞ 30 വർഷമായി യുഎഇയുടെ ജനനനിരക്ക് നിരക്ക് ഗണ്യമായി കുറഞ്ഞതായി യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ അടുത്ത മൂന്ന് ദശാബ്ദങ്ങളിൽ ഇത് അൽപ്പം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎൻ റിപ്പോർട്ട് പറയുന്നു.
ഓരോ സ്ത്രീയും പ്രസവിക്കാനുള്ള സാധ്യത1994-ൽ 3.76-ൽ നിന്ന് 2024-ൽ 1.21 ആയി കുറഞ്ഞു. അതേസമയം, 2054 ആകുമ്പോഴേക്കും ഇതിൽ 1.34 ആയി നേരിയ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട് പ്രവചിച്ചിട്ടുണ്ട്. കുടുംബ മന്ത്രാലയം സ്ഥാപിച്ചും കമ്യൂണിറ്റി വികസന മന്ത്രാലയത്തെ കമ്യൂണിറ്റി ശാക്തീകരണ മന്ത്രാലയമായി ഉയർത്തിയും യുഎഇ സർക്കാർ ഇക്കാര്യത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.