അബുദാബിയിൽ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിച്ചതിന് 60 ഡ്രൈവർമാർക്ക് അബുദാബി പോലീസിൻ്റെ ഹാപ്പിനസ് പട്രോൾ സമ്മാനങ്ങൾ നൽകി വിസ്മയിപ്പിച്ചു
പോസിറ്റിവിറ്റി പ്രചരിപ്പിക്കാനും റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇ അധികൃതർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് പാരിതോഷികം നൽകാറുണ്ട്. മുൻ വർഷങ്ങളിൽ, സൗജന്യ ഇന്ധന കാർഡുകൾ ലഭിച്ച ഡ്രൈവർമാരും ഉണ്ടായിരുന്നു. ചിലർ ‘സ്റ്റാർ ഓഫ് ഓണർ’ ബാഡ്ജുകൾ നേടിയിരുന്നു. കൂറ്റൻ ടിവി സെറ്റുകൾ സമ്മാനിച്ച ഒരു കാലവും ഉണ്ടായിരുന്നു. അൽ ഐനിലെ ഏറ്റവും പുതിയ ഹാപ്പിനസ് പട്രോളിംഗ് സംരംഭത്തിൽ, ഡ്രൈവർമാർക്ക് സമ്മാനങ്ങൾ നല്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
മറ്റുള്ളവർക്ക് മാതൃകയാകാനായി സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് പാരിതോഷികം നൽകുന്നത് തുടരുമെന്ന് അൽ ഐനിലെ ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി പട്രോളിലെ ട്രാഫിക് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിന്നുള്ള മേജർ മതർ അബ്ദുല്ല അൽ മുഹിരി പറഞ്ഞു.