യുഎഇയിൽ ഇന്ന് മുതൽ താപനിലയിൽ ക്രമാനുഗതമായ വർധനയ്‌ക്കൊപ്പം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥക്കും നിവാസികൾ സാക്ഷ്യം വഹിക്കും. ഈ ആഴ്ചയിൽ മഴ പെയ്യാനും താപനില കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം National Centre of Meteorology (NCM) പ്രവചിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിലെ റക്ന മേഖലയിൽ 2.5 ഡിഗ്രി സെൽഷ്യസാണ്. ചില തീരപ്രദേശങ്ങളിൽ നാളെ വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും, രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയും നിവാസികൾക്ക് പ്രതീക്ഷിക്കാം.