റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം 2024-ൽ വരവിൽ 28% വളർച്ച രേഖപ്പെടുത്തി, 2022-നെ അപേക്ഷിച്ച് ഏകദേശം ഇരട്ടി. ഈ വർദ്ധനവ് 661,000 യാത്രക്കാരെ റാസൽഖൈ എമിറേറ്റിലേക്ക് കൊണ്ടുവന്നു, പ്രധാനമായും ഫ്ലൈറ്റ് കണക്റ്റിവിറ്റിയെ അടിസ്ഥാനമാക്കിയാണ് ഈ വർദ്ധനവ് വന്നിരിക്കുന്നത്.
ബുക്കാറസ്റ്റ്, പ്രാഗ്, മോസ്‌കോ, അൽമാട്ടി, താഷ്‌കൻ്റ്, വാർസോ, കാറ്റോവിസ്, ജിദ്ദ, ഹൈദരാബാദ് എന്നിവയുൾപ്പെടെ ഒമ്പത് നഗരങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾ തുടങ്ങിയത് റാസൽഖൈമ എമിറേറ്റിൻ്റെ ടൂറിസം മേഖലയെ ഗണ്യമായി ഉയർത്തിയിട്ടുണ്ട്.