മെച്ചപ്പെട്ട നൃത്തസംവിധാനവും മെച്ചപ്പെട്ട വെളിച്ചവും നൽകുന്നതിനായി സമഗ്രമായ നവീകരണത്തിനായി ദുബായ് ഫൗണ്ടയ്ൻ അഞ്ച് മാസത്തേക്ക് അടച്ചിടുമെന്ന് എമാർ പ്രോപ്പർട്ടീസ് ഇന്ന് ബുധനാഴ്ച അറിയിച്ചു.
ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം ഡൗൺടൗൺ ദുബായിലാണ് ഈ ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. യുഎഇയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ദശലക്ഷക്കണക്കിന് യുഎഇ നിവാസികളും ലോകമെമ്പാടുമുള്ള സന്ദർശകരും എല്ലാ വർഷവും ജലധാര വീക്ഷിക്കാറുണ്ട്.
നവീകരണം മെയ് മാസത്തിൽ ആരംഭിക്കുമെന്നും പൂർത്തിയാകാൻ അഞ്ച് മാസമെടുക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രോപ്പർട്ടി ഡെവലപ്പർമാരായ എമാർ പറഞ്ഞു.