യുഎഇയില്‍ മെയിൽ നഴ്സ് ഒഴിവുകൾ ; ഫെബ്രുവരി 18 വരെ നോര്‍ക്ക വഴി അപേക്ഷിക്കാം.

Mail Nurse Vacancies for this- You can apply through NORCA till February 18.

യുഎഇയിലെ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് നൂറിലധികം സ്റ്റാഫ് നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്‍റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാൽറ്റി അല്ലെങ്കില്‍ ഐസിയു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎൽഎസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്റ്റിസിങ് യോഗ്യതയും വേണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും പാസ്പോര്‍ട്ടിന്‍റെയും കോപ്പികള്‍ സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ നൽകാം. ഫെബ്രുവരി 18 ആണ് അവസാന തീയതി.

അബുദാബി ആരോഗ്യവകുപ്പിൻ്റെ (DOH) മെഡിക്കൽ പ്രാക്ട‌ിസിങ് ലൈസൻസ് (രജിസ്ട്രേഡ് നഴ്‌സ്) ഉള്ളവർക്ക് മുൻഗണന ലഭിക്കും. അല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്‌തുത യോഗ്യത നേടണം. അബുദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകൾ (ആഴ്‌ചയിൽ ഒരുദിവസം അവധി) ഇൻഡസ്ട്രിയൽ റിമോട്ട് സൈറ്റ്, ഓൺഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളിൽ (ജലാശയത്തിലുളള പ്രദേശങ്ങൾ) സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയിൽ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും.

5,000 ദിർഹം ശമ്പളവും ഷെയേർഡ് ബാച്ചിലർ താമസം, സൗജന്യ ഭക്ഷണം അല്ലെങ്കിൽ പാചകം ചെയ്യുന്നതിനുള്ള സൗകര്യം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങൾ, രണ്ടു വർഷത്തിലൊരിക്കൽ നാട്ടിലേക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങൾ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. ഫോൺ: 0471-2770536, 539540577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്‌ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്) +91-8802012345 (വിദേശത്തുനിന്ന്, മിസ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!