ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങളുടെ പേരിൽ അബുദാബിയിൽ ഒരു റസ്റ്റോറൻ്റ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അടച്ചുപൂട്ടിച്ചു.
പൊതുജനാരോഗ്യത്തിന് അപകടസാധ്യതയുമുണ്ടായതിനെത്തുടർന്ന് ഹംദാൻ സ്ട്രീറ്റിലെ “സ്‌പൈസി തമിഴ്‌നാട് റെസ്റ്റോറൻ്റ് എൽഎൽസി” (Spicy Tamil Nadu Restaurant LLC) ആണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
ഭക്ഷ്യ പരിശോധനാ റിപ്പോർട്ടിൽ ഭക്ഷ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഉയർന്ന അപകടസാധ്യതയുള്ള ലംഘനങ്ങൾ ആവർത്തിച്ച് കണ്ടെത്തിയതായി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.