യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ നേരിയ മഴ ലഭിച്ചു. ഫെബ്രുവരി 18 ചൊവ്വാഴ്ച വരെ രാജ്യത്തുടനീളം താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ഉം അൽ ഖ്വൈനിലെ മൊഹദുബ്, അൽ റാസ്, ഷാർജയിലെ ദിബ്ബ അൽ-ഹിസ്ൻ, ധൻഹ, അൽ ഫ്ഖൈത്, അൽ ഇക്കാ, ഖത്ത്, ഫുജൈറയിലെ അൽ ഹല, അജ്മാനിലെ സോറ എന്നിവിടങ്ങളിലും നേരിയ മഴ ലഭിച്ചതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. അൽ ദഫ്ര മേഖലയിലെ ഡൽമ ദ്വീപിലും ദുബായിലെ ലോക ദ്വീപുകളിലും നേരിയ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ഇടവേളകളിലായി നേരിയ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. പ്രവചനങ്ങൾ അനുസരിച്ച്, ഇന്ന് ഏറ്റവും ഉയർന്ന താപനില 27 മുതൽ 30 ഡിഗ്രി സെൽഷ്യസിനുമിടയിലും, തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും താപനില താഴ്ന്നത് 15 മുതൽ 20 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റും പ്രതീക്ഷിക്കാം, വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാം..!