ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരം നാളെ 2025 ഫെബ്രുവരി 22 ഞായറാഴ്ച ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ ദുബായ് സ്പോർട്സ് സിറ്റിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് കാണികളോട് ശക്തമായി റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അഭ്യർത്ഥിച്ചിട്ടുണ്ട്.
” സെൻ്റർപോയിൻ്റ്, e&, അല്ലെങ്കിൽ ജബൽ അലി മെട്രോ സ്റ്റേഷനുകളിൽ പാർക്ക് ചെയ്ത് ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനിലേക്ക് ദുബായ് മെട്രോ എടുക്കുക. അവിടെ നിന്ന് രാവിലെ 10 മണിക്ക് സ്റ്റേഡിയത്തിലേക്ക് സൗജന്യ ഷട്ടിൽ ബസുകൾ സർവീസ് നടത്തും. നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുക, കാലതാമസം ഒഴിവാക്കാൻ ഇതര റൂട്ടുകൾ പരിഗണിക്കുക ” റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
لتنقل سهل وسلس نحو مدينة دبي الرياضية لحضور كأس الأبطال للكريكيت، استخدم وسائل #المواصلات_العامة من #هيئة_الطرق_و_المواصلات. اركن مركبتك في أي من مواقف محطات مترو سنتربوينت و&e وجبل علي، وانطلق برحلة سلسة على متن #مترو_دبي نحو محطة عقارات جميرا للجولف، للوصول إلى موقع الفعالية… pic.twitter.com/nKONKkK94I
— RTA (@rta_dubai) February 22, 2025