ഹത്തയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പമ്പ്ഡ് സ്‌റ്റോറേജ് ഹൈഡ്രോ ഇലക്‌ട്രിക് പവർ പ്ലാൻ്റ് 2025 ഏപ്രിലിൽ ആദ്യമായി ദുബായിലേക്ക് ശുദ്ധമായ ഊർജം കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ അറിയിച്ചു.
ക്ലീൻ എനർജി പവർ പ്ലാൻ്റിൻ്റെ പ്രവർത്തന പരിശോധന 2025 ജനുവരിയിൽ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജിസിസി മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ പവർ പ്ലാൻ്റിൻ്റെ പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള പരിശോധനാ സന്ദർശനത്തിനിടെയാണ് അൽ തായർ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.