ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അൽ ഖുദ്ര സ്ട്രീറ്റ് ഡെവലപ്മെൻ്റ് പ്രോജക്റ്റിനായി 798 മില്യൺ ദിർഹത്തിന്റെ കരാർ നൽകിയിട്ടുണ്ട്. റോഡ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കാനും നിരവധി പ്രധാന കമ്മ്യൂണിറ്റികൾക്ക് ചുറ്റുമുള്ള യാത്രാ സമയം കുറയ്ക്കാനുമാണ് ഈ റോഡ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി ഗതാഗതം മെച്ചപ്പെടുത്തുകയും അൽ ഖുദ്ര സ്ട്രീറ്റിലെ യാത്രാ സമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി കുറയ്ക്കുകയും ചെയ്യും.
നവീകരണങ്ങൾ ഏകദേശം 400,000 താമസക്കാർക്കും സന്ദർശകർക്കും, പ്രത്യേകിച്ച് അറേബ്യൻ റാഞ്ചുകൾ, ഡമാക് ഹിൽസ്, ടൗൺ സ്ക്വയർ തുടങ്ങിയ കമ്മ്യൂണിറ്റി ഏരിയകളിൽ പ്രയോജനം ചെയ്യുമെന്ന് ആർടിഎ പറഞ്ഞു
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായുള്ള അൽ ഖുദ്ര സ്ട്രീറ്റിൻ്റെ ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിൽ എത്തിച്ചേരുന്നതാണ് ഈ പദ്ധതി. നിരവധി ഇൻ്റർചേഞ്ചുകളുടെ വികസനം, മൊത്തം 2.7 കിലോമീറ്റർ പാലങ്ങളുടെ നിർമ്മാണം, നിലവിലുള്ള സ്ട്രീറ്റിന്റെ 11.6 കിലോമീറ്റർ വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് അതോറിറ്റി പറഞ്ഞു.