ദുബായിൽ വരുന്ന യുഎഇയിലെ ആദ്യത്തെ 3D പ്രിൻ്റഡ് മോസ്‌ക് 2026 രണ്ടാം പാദത്തിൽ തുറക്കുമെന്ന് ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് (IACAD)അറിയിച്ചു. 2023 ജനുവരിയിൽ ആദ്യം പ്രഖ്യാപിച്ച പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മൊത്തം 40,961 ആരാധകർക്ക് ഉൾകൊള്ളിക്കുന്നതിനതിനായി ദുബായിൽ 475 മില്യൺ ദിർഹം ചെലവിൽ 55 പുതിയ പള്ളികളും ഉണ്ടാകും, അതേസമയം ഭാവിയിലെ മസ്ജിദ് നിർമ്മാണങ്ങൾക്കായി 54 പുതിയ സ്ഥലങ്ങൾ അനുവദിച്ചതായി ഐഎസിഎഡിയുടെ മോസ്‌ക് അഫയേഴ്‌സ് സെക്ടർ അറിയിച്ചു.