റമദാനിൽ പൊതു പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും പ്രവർത്തന സമയം നീട്ടുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഇതനുസരിച്ച് മുഷ്‌രിഫ് പാർക്ക്, അൽ ഖോർ പാർക്ക്, സബീൽ പാർക്ക് എന്നിവ രാവിലെ 9 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും,
- മുഷ്‌രിഫ് നാഷണൽ പാർക്ക്, മംസാർ പാർക്ക്: രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
- സഫ പാർക്ക്: ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
- ചിൽഡ്രൻസ് സിറ്റി : രാവിലെ 9 മുതൽ വൈകിട്ട് 4 വരെ (തിങ്കൾ മുതൽ വെള്ളി വരെ), രാവിലെ 11 മുതൽ വൈകിട്ട് 4 വരെ. (ശനി, ഞായർ).
- മുഷ്‌രിഫ് നാഷണൽ പാർക്കിൻ്റെ മൗണ്ടൻ ബൈക്ക് ഏരിയ : രാവിലെ 6 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും.
- ഖുർആൻ പാർക്ക് : രാവിലെ 8 മണി. രാത്രി 10 വരെയും പ്രവർത്തിക്കും.
- Cave & Glass House : ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.
- മൗണ്ടൻ ട്രാക്ക് (ഖുർആനിക് പാർക്ക്): രാവിലെ 6 മുതൽ വൈകിട്ട് 5:30 വരെ പ്രവർത്തിക്കും.
- ദുബായ് ഫ്രെയിം: രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും.
- ദുബായ് പാർക്‌സ് : രാവിലെ 8 മുതൽ 1 വരെ (വാക്കിംഗ് ട്രാക്കുകൾ ഉപയോഗിക്കുന്ന സന്ദർശകർക്കായി ഫജർ പ്രാർത്ഥനയ്ക്ക് ശേഷം ഗേറ്റുകൾ തുറക്കുന്നു).
- Al Marmoom Lakes (ലവ്, എക്സ്പോ, സോളാർ, ക്രസൻ്റ് മൂൺ ലേക്ക്), Suhaila Lakes: 24/7 തുറന്നിരിക്കും.
Swipe left to check the operating hours of public parks and recreational sites under #DubaiMunicipality during the holy month of Ramadan. We look forward to welcoming you to enjoy a variety of Ramadan activities! pic.twitter.com/0hz1vZqzwg
— بلدية دبي | Dubai Municipality (@DMunicipality) February 27, 2025