കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടിനെ സന്ദർശിച്ച് എം.എ. യൂസഫലി

Cardinal Mar George visited Koovakkad and M.A. Yusufali

റോം: മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തിനടുത്തുള്ള കർദിനാളിൻ്റെ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

കർദ്ദിനാൾ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് മാർ ജോർജ്ജ് കൂവക്കാടിൻ്റെ സ്ഥാനലബ്ദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!